മഹ്മൂദ് അബ്ബാസ് വീണ്ടും പിഎല്‍ഒ ചെയര്‍മാന്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) ചെയര്‍മാനായി മഹ്മൂദ് അബ്ബാസിനെ വീണ്ടും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ നാലു ദിവസമായി നടന്ന ഫലസ്തീന്‍ ദേശീയ കൗണ്‍സില്‍ യോഗമാണ് അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
അതേസമയം, ഹോളകാസ്റ്റുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശത്തില്‍ അബ്ബാസ് മാപ്പുപറഞ്ഞു. ഹോളകാസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പില്‍ ജൂതര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പണം പലിശയ്ക്കു കൊടുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണെന്നുമായിരുന്നു കഴിഞ്ഞ ആഴ്ച അബ്ബാസ് പ്രസംഗത്തിനിടെ പറഞ്ഞത്. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.

RELATED STORIES

Share it
Top