മഹിളാ മന്ദിരത്തിലെ മൂന്ന് അന്തേവാസികള്‍ക്ക് മംഗല്യഭാഗ്യം

തലശ്ശേരി: സാമൂഹികനീതി വകുപ്പിന് കീഴിലെ തലശ്ശേരി മഹിളാ മന്ദിരത്തിലെ മൂന്ന് അന്തേവാസികള്‍ക്ക് മംഗല്യഭാഗ്യ ം. കര്‍ണാടക സ്വദേശി മഞ്ജു, മലയാളികളായ സാന്ദ്ര, സൗമ്യ എന്നിവരാണ് എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ ഒരുക്കിയ കതിര്‍ മണ്ഡപത്തില്‍ സുമംഗലികളായത്.മഞ്ജുവിന് വടകര മേപ്പയ്യൂര്‍ സ്വദേശി സുനിലും സാന്ദ്രക്ക് കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി രജീഷും സൗമ്യയ്ക്ക് കോഴിക്കോട് നരിക്കുനി സ്വദേശി വിനോദും താലി ചാര്‍ത്തി. മന്ത്രി  കെ കെ ശൈലജ വധൂ-വരന്മാര്‍ക്ക് വരണമാല്യങ്ങള്‍ കൈമാറി. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ അതിഥികളെ സ്വാഗതം ചെയ്തു. എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇവിടത്തെ അന്തേവാസികളുടെ വിവാഹത്തിന് അനുവദിക്കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പിന്റെയും തലശ്ശേരി നഗരസഭയുടെയും സഹകരണത്തോടെയാണു ചടങ്ങ് സംഘടിപ്പിച്ചത്. വൈസ് ചെയര്‍പേഴ്‌സന്‍ നജ്മ ഹാഷിം, കൗണ്‍സിലര്‍മാരായ ടി രാഘവന്‍, കെ വിനയരാജ്, പി പി സാജിത, വി രത്‌നാകരന്‍, എം പി അരവിന്ദാക്ഷന്‍, മാജിദ അഷ്ഫാഖ്, സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എം എം മോഹന്‍ദാസ് സംബന്ധിച്ചു.

RELATED STORIES

Share it
Top