മഹിളാ നേതാക്കളോട് കയര്‍ത്ത് സംസാരിക്കുന്ന മന്ത്രിയെ പാര്‍ട്ടി നിലയ്ക്കുനിര്‍ത്തണമെന്ന്്്

ആലപ്പുഴ: വനിതാ ജനപ്രതിനിധികളോടും മഹിളാ നേതാക്കളോടും സ്ഥിരമായി പൊതുവേദികളില്‍ കയര്‍ത്തു കൊണ്ടിരിക്കുന്ന മന്ത്രി ജി സുധാകരനെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് മുന്‍ എംഎല്‍എ എഎഷുക്കൂര്‍ സിപിഎം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.സ്ഥിരമായി പൊതുവേദികളില്‍ വന്ന് ഞാന്‍ മാത്രമാണ് ശരിയെന്ന് വീമ്പിളക്കി തന്‍പ്രമാണിത്വം വിളിച്ചു പറയുന്ന മന്ത്രിയായി ജി സുധാകരന്‍ മാറിയിരിക്കുന്നെന്നും തരംതാണ നിലയില്‍ പ്രവര്‍ത്തിക്കുന്നതു മൂലം പൊതുവേദികളില്‍ സ്ഥിരമായി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെടുന്നുവെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മാണം പുര്‍ത്തിയാക്കിയ ചുങ്കപ്പാലം ഉദ്ഘാടന സമ്മേളനത്തില്‍ നിന്ന് ആലപ്പുഴ നഗരസഭ ചെയര്‍മാനെ ഒഴിവാക്കിയത് സംബന്ധിച്ച് എന്ത് വിശദീകരണമാണ് നല്‍കാന്‍ കഴിയുന്നതെന്ന്്് മന്ത്രി വ്യക്തമാക്കണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top