മഹാ സംഗമമായി രക്ഷാ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ് സമ്മേളനം

ആലുവ: മഹാപ്രളയത്തില്‍ ജീവന്‍ രക്ഷിച്ചവര്‍ക്കുള്ള ആദരവ് സമ്മേളനം മഹാസംഗമമായി. ഏലൂക്കര, കയിന്റിക്കര, മുപ്പത്തടം പ്രദേശത്തെ നിവാസികളുടെ കൂട്ടായ്മയായ പ്രളയ ദുരിത സഹായ സമിതിയാണു പ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികള്‍ക്കും, നാട്ടുകാര്‍ക്കും സ്വീകരണം നല്‍കിയത്. മുപ്പത്തടം സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ നാടാകെയെത്തിയാണ് ജീവന്‍ തിരിച്ചു പിടിച്ചു നല്‍കിയവര്‍ക്ക് നന്ദി ആര്‍പ്പിച്ചത്. ആലപ്പുഴ, ചെല്ലാനം, വെപ്പിന്‍, ഫോര്‍ട്ട് കൊച്ചി, ചേര്‍ത്തല എന്നിവിടങ്ങളിലെ നൂറോളം വരുന്ന മത്സ്യ തൊഴിലാളികളും, ദുരിത പ്രദേശങ്ങളിലെ ഇരുനൂറ്റിയമ്പതോളം വരുന്ന യുവക്കാള്‍ അടക്കമുള്ള നാട്ടുകാര്‍ക്കുമാണു ആദരവ് നല്‍കിയത്. ചലച്ചിത്ര താരം ജയറാം മത്സ്യ തൊഴിലാളികളെ ആദരിച്ചു. പ്രളയ ദുരിത സഹായ സമിതി ചെയര്‍മാന്‍ ടി എം സെയ്തു കുഞ്ഞ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എംഎല്‍എമാരായ എസ് ശര്‍മ്മ, വി ഡി സതീശന്‍, പി സി ജോര്‍ജ്, അന്‍വര്‍ സാദത്ത്, ചലച്ചിത്ര താരങ്ങളായ രാജീവ് പിള്ള, കലാഭവന്‍ നവാസ്, സംവിധായകരായ മേജര്‍ രവി, സിബി മലയില്‍, പഞ്ചായത്ത് പ്രസിഡന്റ് രത്‌നാമ്മ സുരേഷ്, ടി കെ ഷാജഹാന്‍, എസ്ഡി പിഐ ആര്‍ജി ടീം ജില്ലാ ക്യാപ്റ്റന്‍ ഫൈസല്‍ താന്നിപ്പാടം, ജില്ലാ കമ്മിറ്റി അംഗം സുധീര്‍ ഏലൂക്കര, എം എം അക്ബര്‍, ഷെമീര്‍ റഹ്മാനി, സിദ്ധീഖ് തച്ചവള്ളത്ത്, പ്രോഗ്രാംചീഫ് കോഡിനേറ്റര്‍ വി എച്ച് നാസര്‍, ടി ഇ ഇസ്മായില്‍, പി എ അബ്ദുള്‍ ജമാല്‍, വി കെ ഷാനവാസ്, ജനറല്‍ കണ്‍ വീനറര്‍ ടി എം മുജീബ് റഹ്മാന്‍, വൈസ് ചെയര്‍മാന്‍ കെ എന്‍ രജീഷ് സംസാരിച്ചു. കൂടാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യ തൊഴിലാളികള്‍ക്ക് സുവര്‍ണ്ണ പതക്കവും നല്‍കി.രക്ഷാ പ്രവര്‍ത്തനം നടത്തിയതിനു പരിതോഷികമായി ലഭിച്ച തുകയും പഞ്ചായത്ത് ദുരിതാശ്വാസ നിധിയിലേക്കും, മാലിന്യ നീക്കത്തിനു നല്‍കിയാണു മത്സ്യ തൊഴിലാളികള്‍ മടങ്ങിയത്. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കയിന്റിക്കര, ഏലൂക്കര, മുപ്പത്തടം ഭാഗത്തുള്ള 7500 ഓളം കുടുംബങ്ങളാണു ദുരിതം അനുഭവിക്കേണ്ടി വന്നത്.

RELATED STORIES

Share it
Top