മഹാരാഷ്ട്ര: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നൂറുപേരെ രക്ഷിച്ചു

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിപ്പോയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി. വ്യോമസേനയും മറ്റ് വിവിധ ഏജന്‍സികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫാല്‍ഗഡ് ജില്ലയിലെ തുംഗ്വരേശ്വറിലെ ചിഞ്ചോട്ടി വെള്ളച്ചാട്ടത്തില്‍ 120ഓളം പേരാണ് വിനോദസഞ്ചാരത്തിനു പോയത്. ഇതില്‍ നൂറിലേറെ പേര്‍ കുടുങ്ങി. വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പോലിസ്, അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 97 പേരെ രക്ഷപ്പെടുത്തി.
നിബിഡവനവും മലയോരവുമായതിനാല്‍ ചിലരുടെ അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ല. ദുഷ്‌കരമായ കാലാവസ്ഥ വെല്ലുവിളിച്ചിറങ്ങിയ വ്യോമസേനാ ഹെലികോപ്റ്ററിലാണ് ആളുകളെ രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ കോപ്റ്ററില്‍ മുംബൈയിലെത്തിച്ചു.

RELATED STORIES

Share it
Top