മഹാരാഷ്ട്ര ദലിത് പ്രക്ഷോഭം മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു.

ബുര്‍ഹാന്‍പൂര്‍: മഹാരാഷ്ട്രയിലെ ദലിത് പ്രക്ഷോഭം മധ്യപ്രദേശിലേക്കും വ്യാപിക്കുന്നു. മഹാരാഷ്ട്ര സംഭവത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദിനിടെയുണ്ടായ ആക്രമണത്തില്‍ 10ലധികം ബസുകള്‍ അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങല്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.രണ്ട് ദലിത് സംഘടനകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷാവസ്ഥയാണ് ആക്രമത്തില്‍ കലാശിച്ചത്.സംഭവത്തില്‍ 8 പേരെ പോലിസ് അറസ്റ്റു ചെയ്തു.മഹാരാഷ്ട്രയിലെ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികത്തിനിടെ ദലിതര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂനെ ജില്ലയുടെ ഭാഗമായ കൊരേഗാവില്‍ തിങ്കളാഴ്ച ആരംഭിച്ച സംഘര്‍ഷമാണ് ഇന്നലെ സംസ്ഥാനത്തേക്ക് പടര്‍ന്നത്.

RELATED STORIES

Share it
Top