മഹാരാഷ്ട്ര കര്‍ഷക സമരം പിന്‍വലിച്ചുമുംബൈ: സൗജന്യ വൈദ്യുതി, വായ്പ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്്‌നാവിസും കിസാന്‍ ക്രാന്തി കമ്മിറ്റി നേതാക്കളും നടത്തിയ ദീര്‍ഘനേര ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.വായ്പ തിരിച്ചടവിന്റെ കാര്യം തീരുമാനിക്കാനായി കര്‍ഷകപ്രതിനിധികള്‍കൂടി ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ്, സൗജന്യ വൈദ്യുതി എന്നിവ കൂടാതെ പാല്‍വില പുതുക്കല്‍, കാര്‍ഷിക കാര്യങ്ങള്‍ക്കായി സംസ്ഥാന തലത്തിലുള്ള കമ്മറ്റിയെയും നിയോഗിച്ചിട്ടുണ്ട്. പാല്‍ വ്യവസായത്തിനായി സ്വതന്ത്ര നിരീക്ഷകനെയും  നിയമിക്കും.പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനിടെ മരിച്ച അശോക് മോറിന്റെ  കുടുംബത്തിനും സാമ്പത്തിക സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തങ്ങളുടെ 70 ശതമാനം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top