മഹാരാഷ്ട്രയില്‍ ബോട്ടപകടം;നാല് കുട്ടികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി നാല് കുട്ടികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ ദഹാനു കടല്‍തീരത്താണ് അപകടമുണ്ടായത്.



40 ഓളം വിദ്യാര്‍ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയാണ്.

RELATED STORIES

Share it
Top