മഹാരാഷ്ട്രയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കാരിബാഗുകളും തെര്‍മോകോളും അടക്കമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് വിലക്കുണ്ട്. ആദ്യമായി നിരോധനം ലംഘിക്കുന്നവര്‍ക്ക് 5000 രൂപയും രണ്ടാം തവണ കുറ്റം ചെയ്യുന്നവര്‍ക്ക് 10,000 രൂപയും മൂന്നാം തവണക്കാര്‍ക്ക് 25,000 രൂപയും പിഴ വിധിക്കും. അതേസമയം, നാസിക് നഗരത്തില്‍ ആദ്യ ദിവസം പ്ലാസ്റ്റിക് നിരോധനം ലംഘിച്ച 72 പേര്‍ക്ക് പിഴയിട്ടു. ഇവരില്‍ നിന്നു 3.6 ലക്ഷം പിഴയായി നാസിക് നഗരസഭ പിരിച്ചെടുത്തു. 350ലേറെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുമുണ്ട്. സംസ്ഥാനത്തുടനീളം പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മാര്‍ച്ച് 23നാണ് നിരോധന ഉത്തരവ് പുറത്തിറങ്ങിയത്.

RELATED STORIES

Share it
Top