മഹാരാജാസ് സംഭവം : തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് തങ്ങള്‍ മാത്രം മതിയെന്ന മനോഭാവം ഫാഷിസം-വി ടി ബല്‍റാംതങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് തങ്ങള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന മനോഭാവം ഫാഷിസത്തില്‍ കുറഞ്ഞ ഒന്നും തന്നെയല്ലയെന്ന് മഹാരാജാസ് കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിടി ബല്‍റാം എം എല്‍ എ ഫേസ്ബുക്കില്‍.  പാര്‍ട്ടി കോളേജുകളും പാര്‍ട്ടി കോട്ടകളും ഇല്ലാതാക്കി വ്യത്യസ്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സുഗമമായ പ്രവര്‍ത്തനാന്തരീക്ഷം എല്ലാ ക്യാമ്പസുകളിലും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

കേരളത്തിലെ ക്യാമ്പസുകളില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ ചുടുചോര വീഴുന്നതില്‍ നിരാശയും പ്രതിഷേധവുമുണ്ട്. വിയോജിപ്പുകളും അതിന്മേലുള്ള ആരോഗ്യകരമായ സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ അടിത്തറ. അസഹിഷ്ണുതയുടെ വിളനിലങ്ങളാകരുത് പുതിയ തലമുറയുടെ ജനാധിപത്യപരിശീലനക്കളരികള്‍. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് തങ്ങള്‍ മാത്രം മതി, മറ്റാരും വേണ്ട എന്ന മനോഭാവം ഫാഷിസത്തില്‍ കുറഞ്ഞ ഒന്നും തന്നെയല്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി കോളേജുകളും പാര്‍ട്ടി കോട്ടകളും ഇല്ലാതാക്കി വ്യത്യസ്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സുഗമമായ പ്രവര്‍ത്തനാന്തരീക്ഷം എല്ലാ ക്യാമ്പസുകളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഒരിടത്ത് അക്രമം നേരിടേണ്ടി വരുന്നത് മറ്റിടങ്ങളില്‍ അതിനേക്കാള്‍ വലിയ അക്രമങ്ങള്‍ നടത്താനുള്ള ന്യായീകരണവുമാവരുത്.
മഹാരാജാസ് കോളേജില്‍ എന്‍ഡിഎഫ് അക്രമത്തില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.RELATED STORIES

Share it
Top