മഹാരാജാസ് കോളജ് : ആയുധപ്പുരയാക്കാന്‍ സര്‍ക്കാര്‍ പിന്തുണ: എംഎസ്എഫ്‌കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ നിന്നു കണ്ടെത്തിയ മാരകായുധങ്ങള്‍ കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള എസ്എഫ്‌ഐ അജണ്ടയുടെ ഭാഗമാണെന്ന് എംഎസ്എഫ്. ഹോസ്റ്റലില്‍ നിന്നു കണ്ടെത്തിയ ആയുധങ്ങള്‍ നിര്‍മാണസാമഗ്രികളാണെന്ന് നിസ്സാരവല്‍ക്കരിച്ച മുഖ്യമന്ത്രി വിദ്യാര്‍ഥി സമൂഹത്തെയും സമാധാനകാംക്ഷികളെയും പരിഹസിച്ചിരിക്കുകയാണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിവിധ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കലാലയങ്ങളിലെ കലാപ അന്തരീക്ഷം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെ ഒപ്പു ശേഖരണം നടത്തി ഡിജിപി ടി പി സെന്‍കുമാറിന് പൊതുപരാതി നല്‍കും. നിയമപരമായി ഇവരെ പ്രതിരോധിച്ചില്ലെങ്കില്‍ സമൂഹം വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, ജില്ലാ പ്രസിജന്റ് അബ്ദുല്ല കാരുവള്ളി, ജനറല്‍ സെക്രട്ടറി നിജാസ് ജമാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top