മഹാരാജാസില്‍ പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്

തിരുവനന്തപുരം: മഹാരാജാസ് കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കോളജില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലും വ്യക്തമായി രേഖപ്പെടുത്തിയതാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പിടി തോമസ് എംഎല്‍എ വ്യക്തമാക്കി.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നും ആയുധനിയമ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.

RELATED STORIES

Share it
Top