മഹാരാജാസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല

ഫര്‍ഹാന അറഫാത്ത്

സ്വയംഭരണ പദവി നിര്‍ബന്ധ പൂര്‍വ്വം ഏറ്റെടുത്ത  കേരളത്തിലെ മഹാരാജാസ് കോളജില്‍ പ്രായപരിധി ചൂണ്ടികാട്ടി അഞ്ച് ദളിത്-പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിന്റെ പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ കെട്ടിടങ്ങി. വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. എന്നിരുന്നാലും ഇവിടെകൊണ്ടവസാനിക്കുന്നില്ല ഈ കോളജിലെ പ്രശ്‌നങ്ങള്‍ . ഒരു പരമ്പര പോലെ തുടരാന്‍ പോവുകയാണ് ഇവിടെത്തെ പ്രശ്‌നങ്ങളും സമരങ്ങളും. കോളജില്‍ അരങ്ങേറിയ പ്രായപരിധി വിവാദത്തില്‍ സമരം ചെയ്തു വിജയിച്ച കേരളാ ദളിത് മഹാസഭ പ്രസിഡന്റ് സി എസ് മുരള ിയുമായി തേജ്‌സ് വെബ് പ്രതിനിധി നടത്തിയ അഭിമുഖം

MAHARAJAS

കേരളത്തിലെ 13 സര്‍ക്കാര്‍ കോളജുകള്‍ക്ക് സുപ്രിംകോടതി സ്വയംഭരണപദവി നല്‍കിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിലേറെ ശ്രദ്ധ നേടിയ വാര്‍ത്ത സ്വയംഭരണപദവിക്കെതിരേ കേരളത്തില്‍ ഒരിടത്തൊഴിക മറ്റെവിടേയും ചെറുത്തുനില്‍പ്പ് സമരങ്ങള്‍ പൊട്ടിപുറപ്പെട്ടില്ല എന്നതാണ്. പുരോഗമന ജനാധിപത്യ മുഖംമൂടിയണിയുന്ന കേരളീയ വിദ്യാര്‍ത്ഥി സമൂഹമോ പാവപ്പെട്ടവന്റെ പ്രസ്ഥാനമെന്നറിയപ്പെടുന്ന ഇടതുസംഘടനകളോ ഇതിനെതിരേ രംഗത്തു വന്നില്ല. സര്‍ക്കാര്‍ ഇതിനെതിരേ യാതൊരു പ്രസ്താവനയും ഇറക്കിയില്ല. ഫലത്തില്‍ ഇതിനെ സ്വാഗതം ചെയ്തു. മഹാരാജാസ് കോളജില്‍ മാത്രമാണ് സ്വയം ഭരണപദവിക്കെതിരേ സമരം ആരംഭിച്ചത്. ദിവസങ്ങളോളം നീണ്ടു നിന്ന ഈ സമരത്തിന്റെ അവസാനം ചില ഉപാധികളോടെ സ്വയംഭരണപദവി കോളജിന് ലഭിച്ചു. ഫലത്തില്‍ എം ജി യൂണിവേഴ്‌സിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിക്കുമെന്ന് കാണിച്ചെങ്കിലും അതിനോടുള്ള ലംഘനങ്ങളാണ് പിന്നീടുള്ള ദിവസങ്ങളില്‍ നാം കണ്ടത്.
സമരത്തിലേര്‍പ്പെട്ട 17 ഓളം അധ്യാപകരെ സ്ഥലമാറ്റി. അക്കാഡമിക് പരമായി ഏറെ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരെയാണ് സ്വയംഭരണാധികാരികള്‍ പുറത്താക്കിയത്.

നിലവിലുള്ള അധ്യാപകര്‍ അക്കാഡമിക് പരമായി പുറത്താക്കപ്പെട്ടവരുടെ അത്ര യോഗ്യത ഇല്ലാത്തവരുമാണ്. മഹാരാജാസിലെ ആദ്യത്തെ പ്രശ്‌നവും ഇതുതന്നെയായിരുന്നു.
ബിരുദപഠനത്തിനുള്ള പ്രായപരിധി 22 ആക്കിയതും സ്വയംഭരണാധികാര ഗവേര്‍ണിങ് ബോഡിയുടെ അടുത്ത തീരുമാനമായിരുന്നു. ഇതിനെതിരേ ഉണ്ടായ സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഇതൊരു താല്‍ക്കാലിക പ്രശ്‌നമായാണ് കോളജ് കാണുന്നത്. ഒരു പ്രശ്‌നപരിഹാരമായി മാത്രമാണ് വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത്. ഇതിനര്‍ത്ഥം മഹാരാജാസ് കോളജില്‍ വരും കാലങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളും പ്രവേശന ഉപാധികളും  തുടരുമെന്നാണ്.  കോടതിയെ സമീപിച്ചാലും ദളിത്-പിന്നാക്ക ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ വിധി കോടതിയില്‍ നിന്നുണ്ടാവില്ലെന്നാണ് സൂചന.


പ്രവേശന ഫീസ് അടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് ആരും കാണാതപോയവാര്‍ത്തയാണ്.സ്വകാര്യ-സ്വാശ്രയ കോളജില്‍ കാണാവുന്ന കാഴ്ചകളാണ് ഇപ്പോള്‍ മഹാരാജാസില്‍ കാണാന്‍ കഴിയുക. എം ജി യൂണിവേഴ്‌സിറ്റിയുടെ ഒരു മാനദണ്ഡങ്ങളും കോളജ് അനുസരിക്കുന്നില്ല എന്നതാണ് സ്വയംഭരണ മുടുപടത്തിന്റെ വ്യാഖ്യാനം.
നിലവിലെ കരാര്‍ പ്രകാരം സ്വാശ്രയ മാനേജ്‌മെന്റ് കോഴ്‌സുകള്‍ മഹാരാജസില്‍ ആരംഭിക്കില്ല എന്നാണ്. എന്നാല്‍ മറ്റു കോളജുകള്‍ തമ്മില്‍  മല്‍സരിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സ്വാശ്രയ മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കേണ്ടിവരും. ഇവിടെയും ബുദ്ധിമുട്ട് പാവപ്പെട്ടവനാണ്. യോഗ്യതയുണ്ടെങ്കിലും ഇനി പ്രവേശനം ലഭിക്കില്ല. ഇതെല്ലാം കോളജിന്റെ അക്കാഡമിക് നിലവാരത്തെ ബാധിക്കും.


കോളജ് സ്ഥിതി ചെയ്യുന്നതിന് പുറമെ 25ഏക്കറോളം സ്ഥലം ഇവിടെയുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മാഫിയോടൊത്തുള്ള ബിസിനസ്സും  ഇതിന് പിറകില്‍ നടക്കും. മറ്റൊരു ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ സ്ഥലമാറ്റം പോലുള്ള കാര്യങ്ങള്‍ ഇനി കോളജില്‍ ഉണ്ടാവില്ല. സ്വാശ്രയ കോളജുകളെ പോലെ സ്ഥിരമായി ഒരു കോളജില്‍ തുടരാം എന്നത് ഇവിടെയുള്ള അധ്യാപകര്‍ക്ക് നേട്ടം. കഴിവുള്ള അധ്യാപകരെ മറ്റു കോളജില്‍ നിന്ന് ഇവിടേക്കും ഇവിടേ നിന്ന് മറ്റു കോളജിലേക്ക് ലഭിക്കില്ലെന്നുറപ്പ്്.
Old-Picture-of-Maharajas-Co

മഹാരാജാസിലെ ദളിത് വിദ്യാര്‍ത്ഥികളോടുള്ള നീതി നിഷേധം

ഇന്ത്യയിലെ ഒരു കോളജിലും ബിരുദ പഠനത്തിന് പ്രായപരിധി 22 ആക്കി നിശ്ചയിച്ചിട്ടില്ല.പ്രായകൂടുതല്‍ വിദ്യ അഭ്യസിക്കുന്നതിന്് ഒരു മാനദണ്ഡവുമല്ല. 22 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ബിരുദത്തിന് സീറ്റ് ലഭിക്കില്ല.  ബിരുദപഠനത്തിനെത്തിയ മൂന്ന് ദളിത്-രണ്ട് പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സീറ്റ് പ്രായപരിധിയുടെ പേരില്‍ നിഷേധിച്ചത്.
പ്രായപരിധിയുടെ വിശദീകരണം കോളജ് അധികൃതരോട് അന്വേഷിച്ചപ്പോള്‍ പ്രായകൂടുതല്‍ ഉള്ള കുട്ടികള്‍ പ്രായകുറവുള്ള കുട്ടികളെ മോശമാക്കുമെന്നും അവരുടെ അക്കാഡമിക് നിലവാരം താഴ്ന്നുപോവുമെന്നാണ് വിശദീകരണം.  എം ജി യൂണിവേഴ്‌സിറ്റിയുടെ സര്‍ക്കുലറില്‍ ഇങ്ങനെയൊരു കാര്യം വ്യക്തമാക്കുന്നില്ല. ഇതിനിടെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ടായി. ഇതരമതസ്ഥരില്‍പ്പെട്ട പ്രായപരിധി 22ല്‍കൂടുതലുള്ള 13 കുട്ടികള്‍ കോളജില്‍ പഠിക്കുന്നു. ഇത് കണ്ടെത്തി ചോദ്യം ചെയ്തതിന് ഈ വിദ്യാര്‍ത്ഥികളെയും അധികൃതര്‍ പുറത്താക്കി.

C S MURALIനിയമവിരുദ്ധ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാണ് വിദ്യാര്‍ത്ഥികളുടെ പഠനം കോളേജ് അധികൃതര്‍ നിഷേധിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് ഞങ്ങള്‍ സമരത്തിന് തുടക്കമിടുന്നത്(കേരളാ ദളിത് മഹാസഭ). കോളജിലെ ഇടുതപക്ഷ വിദ്യാര്‍ത്ഥി സംഘടനകളോ മറ്റ് സംഘടനകളോ ഈ വിഷയത്തില്‍ ഇടപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. പശ്ചിമ ബംഗാളില്‍ ഇടത് ഭരണകാലത്ത് നിരവധി കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിയിരുന്നു. അതിനാല്‍ കേരളത്തിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും കോളജിന്റെ സ്വയം ഭരണാധികാരത്തിനെതിരേയോ പ്രായപരിധി പ്രശ്‌നത്തിനെതിരേയോ രംഗത്തുവന്നില്ല.
പിന്നീട് മാധ്യമങ്ങളുടെ ഇടപെടലുകള്‍ വന്നതോടെ ഞങ്ങളോടൊപ്പം ഇടതുപക്ഷമടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും  എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് അണിചേരുകയും കുടില്‍കെട്ടി സമരം, നിരാഹരസമരം എന്നിവയിലൂടെ വിജയം കൈവരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായി.

സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പഠനം നിര്‍ത്തിയവരാണ് ഇടവേളയ്ക്ക് ശേഷം ബിരുദപഠനത്തിന് വരുന്നത്. പ്രായപരിധി നിശ്ചയിക്കുന്നത് മൂലം സാമ്പത്തിക നിലവിരമില്ലാത്ത കുട്ടികള്‍ എന്തു ചെയ്യും.ഇനിയുള്ള കാലങ്ങളില്‍ ദളിത്-പിന്നാക്കവിഭാഗത്തിനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസം നോക്കാത്താ ദൂരത്താണ്. ഇതിന് തടയിടാന്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആവശ്യമാണ്.

ദളിത് വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തില്‍ ശക്തമല്ല. അംബേദ്കര്‍ -അയ്യങ്കാളി വിദ്യാര്‍ത്ഥി സംഘടനയ്ക്ക് അടുത്ത് തന്നെ രൂപം നല്‍കുമെന്ന് മുരളി പറഞ്ഞു. സംവരണം എടുത്തുമാറ്റിയും പ്രായപരിധി ചൂണ്ടികാണിച്ചും വന്‍ ഫീസ് പ്രവേശനത്തിനും നിയമനങ്ങള്‍ക്കും വാങ്ങി കോളജിനെ വന്‍ ബിസിനസ്സ്് സ്ഥാപനമാക്കാനുള്ള ശ്രമങ്ങളാണ് മഹാരാജാസിന്റെ അണിയറയില്‍ നടക്കുന്നത്.

RELATED STORIES

Share it
Top