മഹാത്മാഗാന്ധിയെ ജാതീയമായി ആക്ഷേപിച്ച് അമിത് ഷാന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ജാതീയമായി ആക്ഷേപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഗാന്ധിജിയെ കുശാഗ്രബുദ്ധിക്കാരനായ ബനിയയെന്നാണ് ഷാ ഛത്തീസ്ഗഡില്‍ ഒരു ചടങ്ങില്‍ വിശേഷിപ്പിച്ചത്്. കുശാഗ്രബുദ്ധിയുള്ള ബനിയയായിരുന്നു ഗാന്ധി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയ ഉടനെ കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധി പറഞ്ഞത്-അമിത് ഷാ പറഞ്ഞു. അതേസമയം വിവാദ പ്രസ്താവനയില്‍ അമിത് ഷാ മാപ്പു പറയണമെന്നാവശ്യപ്പെട്ട്്് കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും ആക്ഷേപിക്കുന്ന നടപടിയാണ് അമിത് ഷായുടെതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

RELATED STORIES

Share it
Top