മഹാത്മജി പഠിച്ച സ്‌കൂള്‍ അടച്ചുപൂട്ടിരാജ്‌കോട്ട്: മഹാത്മാഗാന്ധി പഠിച്ച 164 വര്‍ഷം പഴക്കമുള്ള ഗുജറാത്തിലെ ആല്‍ഫ്രഡ് ഹൈസ്‌കൂള്‍ അടച്ചുപൂട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്നാക്കി പേരുമാറ്റിയ വിദ്യാലയം മ്യൂസിയമാക്കാണമെന്ന് കഴിഞ്ഞവര്‍ഷം രാജ്‌കോട്ട് നഗരസഭ ഗുജറാത്ത് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ശുപാര്‍ശ അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്‌കോട്ട് ഹൈസ്‌കൂള്‍ എന്ന പേരില്‍ 1853 ഒക്ടോബര്‍ 17ന് ആരംഭിച്ച വിദ്യാലയം സൗരാഷ്ട്ര മേഖലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായിരുന്നു. 1875ല്‍ ജുനാഗദിലെ നവാബാണ് ഇപ്പോഴത്തെ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. എഡിന്‍ബര്‍ഗ്‌ലെ ഡ്യൂക്ക് ആയ ആല്‍ഫ്രഡ് രാജകുമാരന്റെ പേര്, സ്‌കൂളിന് നല്‍കുകയും ചെയ്തു. സ്‌കൂളിലെ 125 കുട്ടികള്‍ക്കു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങിയതായി ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ രേവ പട്ടേല്‍ അറിയിച്ചു. 10 കോടി നിര്‍മാണച്ചെലവില്‍ ഒരുക്കുന്ന മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയും വല്ലഭായ് പട്ടേലുമുള്‍പ്പെടെ പ്രശസ്തരുടെ ജീവചരിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് രാജ്‌കോട്ട് മുനിസിപ്പല്‍ കമ്മീഷണ ര്‍ ബി എന്‍ പാണ്ടി പറഞ്ഞു. സ്‌കൂളിന്റെ പേരില്‍ ഗാന്ധി എന്നുണ്ടെങ്കിലും പഠനത്തില്‍ ഏറെ പിന്നിലാണ് ഈ സ്ഥാപനം. കഴിഞ്ഞവര്‍ഷം 60 ഓളം വിദ്യാര്‍ഥികള്‍ എസ്എസ്ഇ പരീക്ഷയെഴുതിയെങ്കിലും ആരും ജയിക്കുകയുണ്ടായില്ല.

RELATED STORIES

Share it
Top