മഹല്ല് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ലഹരി വിരുദ്ധ കാംപയിന്‍

പാനൂര്‍: കൈവേലിക്കല്‍ മഹല്ല് വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ കാംപയിന്‍ നടത്തി. മുന്‍ മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. കെ പി എ റഹീം, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
റിയാസ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഇ എം ബഷീര്‍, പാനൂര്‍ സിഐ വി വി ബെന്നി, പി കെ ഷാഹുല്‍ ഹമീദ്, സി വി അബ്ദുല്‍ ജലീല്‍, കെ കെ ധനഞ്ജയന്‍, ടി പി അനീഷ്, ബഷീര്‍ ബാഖവി, ഇ സലീം സംസാരിച്ചു. ചടങ്ങില്‍ കുന്നുമ്മ ഭാസ്‌കരനെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. ഒന്തത്ത് ഉസ്മാന്‍, റിയാസ് പാറക്കല്‍ എന്നിവരെയും ചടങ്ങില്‍ വച്ച് ആദരിച്ചു. ലഹരിവര്‍ജ്ജനം വിഷയമാക്കി മാജിക്ക് ഷോയും നടന്നു.

RELATED STORIES

Share it
Top