മഹല്ല് ജമാഅത്ത് സംഘടിപ്പിച്ച വിവാഹം മാതൃകയായി

കായംകുളം: ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെയും ഫഌക്‌സ് ബോര്‍ഡുകള്‍ അടിച്ച് പരസ്യങ്ങള്‍ ചെയ്യാതെയും കീരിക്കാട് മുസ്്‌ലിംജമാഅത്ത് ചാരിറ്റബില്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാധു പെണ്‍കുട്ടിയുടെ വിവാഹം മുര്‍ഷിദുല്‍ ആനാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടത്തി.
ആര്‍ഭാടങ്ങള്‍ ഇല്ലാതെ ജമാഅത്ത് നടത്തിയ ഈ വിവാഹം മാതൃകയാക്കാന്‍ മറ്റ് മഹല്ലുകള്‍ തയ്യാറാകണമെന്ന് അഡ്വ. യു പ്രതിഭാഹരി എംഎല്‍എ അഭിപ്രായപ്പെട്ടു ജമാഅത്ത് നടത്തിയ ഈ വിവാഹം നാടിന് അഭിമാനമായി മാറിയെന്നും എംഎല്‍എ പറഞ്ഞു.ആര്‍ഭാടങ്ങള്‍ ഇല്ലാതെ വിവാഹം നടത്തുന്ന ജമാഅത്ത് കമ്മിറ്റിയെ ഓഫിസിലെത്തി അഭിനന്ദിക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. ഇമാം ഷിഹാബുദ്ദീന്‍ സഖാഫി നിക്കാഹിന് നേതൃത്വം നല്‍കി.

ജമാഅത്ത് പ്രസിഡന്റ് സൈനുല്‍ ആബ്ദീന്‍ മാസ്റ്റര്‍, സെക്രട്ടറി സൈഫുദ്ദീന്‍, ചാരിറ്റി സെക്രട്ടറി റഷീദ് ചെട്ടിയത്ത് ട്രഷറര്‍ ഒ ഹാലിദ്, വൈസ് പ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞ്, സ്വദര്‍ മുഅല്ലിം മുഹമ്മദ് സ്വാലിഹ് ഫൈസി,ജോയിന്റ് സെക്രട്ടറി ഷാഹുല്‍ ഹമീദ് മലയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top