മഷിപ്പേന

ബോള്‍പോയന്റ് പേനകള്‍ക്കു പകരം മഷിപ്പേനകള്‍ ഉപയോഗിക്കണമെന്നാണ് വിദ്യാര്‍ഥികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ഓഫിസുകളിലും മഷിപ്പേനയാണ് ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടി എന്ന നിലയില്‍ ഈ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, എത്രത്തോളം പ്രായോഗികമാവും എന്നതാണു പ്രശ്‌നം.
ബോള്‍പോയന്റ് പേനകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് നമ്മളാരും അത്രയങ്ങു മനസ്സിലാക്കിയിട്ടുണ്ടാവുകയില്ല. ദിവസവും ലക്ഷക്കണക്കിനു പേനകളാണ് ഈ ഭൂമുഖത്ത് എഴുതി ഉപേക്ഷിക്കുന്നത്. ഈ പേനകള്‍ പ്ലാസ്റ്റിക്കിന്റെ ഒരു മറുലോകം തന്നെ സൃഷ്ടിക്കുന്നു. മണ്ണില്‍ ഉപേക്ഷിക്കപ്പെടുന്ന ഈ പേനകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കഴിഞ്ഞ കൊച്ചി ബിനാലെക്കാലത്ത് ബോള്‍പോയന്റ് പേനകള്‍ ശേഖരിച്ച് അവ ഉപയോഗിച്ച് ഒരു ഇന്‍സ്റ്റലേഷനുണ്ടാക്കിയത് ഈ പശ്ചാത്തലത്തിലാണ്.
മഷിപ്പേന എന്ന ആശയം കൊള്ളാം- പക്ഷേ, ബോള്‍പെന്നിന്റെ സൗകര്യങ്ങള്‍ ശീലിച്ചുപോയ നമുക്ക് മഷിയിലേക്കു മാറുക ബുദ്ധിമുട്ടാവും. മാത്രവുമല്ല, മഷി പടരാത്ത നല്ല കടലാസ് ഇപ്പോള്‍ സുലഭമായി കിട്ടാനുമില്ല. അതായത് മഷിപ്പേനയിലേക്കു മാറണമെങ്കില്‍ നല്ല തയ്യാറെടുപ്പു തന്നെ വേണ്ടിവരും.

RELATED STORIES

Share it
Top