മഴ മാറി നിന്നിട്ടും നാശനഷ്ടത്തിന് കുറവില്ലആലപ്പുഴ: ജില്ലയില്‍ ഇന്നലെ മഴ മാറി നിന്നെങ്കിലും വെള്ളക്കെട്ടിലും മരങ്ങള്‍ വീണും നിരവധി വീടുകള്‍ തകര്‍ന്നു.ജില്ലയിലെ വിവിധ താലൂക്കുകളിലായി 41 വീടുകളാണ് ഭാഗികമായി തകര്‍ന്നത്.ഏറ്റവും കൂടുതല്‍ ചേര്‍ത്തല താലൂക്കിലാണ്.ഇവിടെ 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു.കാര്‍ത്തികപ്പള്ളിയില്‍ പത്ത് വീടുകളും അമ്പലപ്പുഴ താലൂക്കില്‍ ഏഴ് വീടുകളും കുട്ടനാട് മൂന്ന് വീടുകളും തകര്‍ന്നു.ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഓരോ വീടുകളും തകര്‍ന്നിട്ടുണ്ട്.3.52 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.വെള്ളക്കെട്ട് രൂക്ഷമായ ചെങ്ങന്നൂര്‍ താലൂക്കിലെ തിരുവന്‍വണ്ടൂര്‍ വില്ലേജിലെ നാല് കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.തിരുവന്‍വണ്ടൂര്‍ ഗവ. യുപി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ 19 അംഗങ്ങളാണുള്ളത്.കടലാക്രമണ ഭീഷണി രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് വില്ലേജില്‍ ദുരിതബാധിതര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി ഒരു ഗ്രുവല്‍ സെന്റര്‍ തുറന്നിട്ടുണ്ട്.

RELATED STORIES

Share it
Top