മഴ പെയ്തില്ലെങ്കില്‍ ശൗചാലയത്തില്‍ വെള്ളമില്ല: പൊതുജനം ദുരിതത്തില്‍

ബദിയടുക്ക: മഴ പെയ്തില്ലെങ്കില്‍ ബോവിക്കാനം ടൗണിലെ പൊതു ശുചി മുറിയില്‍ വെള്ളവുമില്ല. നിരവധി പേരുടെ ആശ്രയമായ ടൗണിലെ പൊതു ശുചി മുറിയിലാണ് വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായത്. മുളിയാര്‍ സിഎച്ച്‌സിക്ക് സമീപമുള്ള പൊതു ശുചി മുറിയാണ് മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് വെള്ളം ഇല്ലാതെ അടച്ചിടേണ്ട അവസ്ഥയിലായത്. സമീപത്തെ കുഴല്‍ കിണറില്‍ നിന്നാണ് ഇവിടെക്ക് വെള്ളം എടുത്തിരുന്നത്. ഒരു മാസം മുമ്പ് കുഴല്‍ കിണറിലെ മോട്ടോര്‍ തകരാറിലായതോടെയാണ് വെള്ളം മുടങ്ങിയത്്.
മഴ പെയ്യുമ്പോള്‍ ശുചി മുറിയുടെ ടെറസിന്റെ മുകളില്‍ നിന്നും വീഴുന്ന മഴ വെള്ളം ബക്കറ്റില്‍ ശേഖരിച്ചും തൊട്ടടുത്തുള്ള ഹോട്ടലുകളില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് ഇപ്പോള്‍ ശുചി മുറി ഉപയോഗിക്കുന്നത്. വെള്ളമില്ലാത്തത് മൂലം ശുചി മുറി വൃത്തിയാക്കാനും പറ്റാത്ത സ്ഥിയാണ്.
ഏതാനും മാസം മുമ്പും മോട്ടോര്‍ തകരാറിനേ തുടര്‍ന്ന് രണ്ട് തവണ ദിവസങ്ങളോളം ശുചിമുരി അടച്ചിട്ടിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ക്കും സിഎച്ച്‌സിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള ഏക ആശ്രയമാണ് ശുചിമുറി. ബോവിക്കാനം അങ്കണവാടിയിലേക്കും വെള്ളമെടുത്തിരുന്നത് ഇതേ കുഴല്‍ കിണറില്‍ നിന്നാണ്.
ഇപ്പോള്‍ പുറമെ നിന്നും വെള്ളം കൊണ്ടു വന്നാണ് അങ്കണവാടിയില്‍ ഉപയോഗിക്കുന്നത്. അതേ സമയം മോട്ടോര്‍ തകരാര്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top