മഴ; ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി

കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരേയും ഫീല്‍ഡ്സ്റ്റാഫിനേയും നിയോഗിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരും ഫീല്‍ഡ്സ്റ്റാഫും അടങ്ങുന്ന സംഘം എല്ലാ പുനരധിവാസ ക്യാമ്പുകളും സന്ദര്‍ശിച്ച് രോഗമുള്ളവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താന്‍ ഫീല്‍ഡ്സ്റ്റാഫിനോട് എല്ലാ കുടിവെള്ളസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു വൈകുന്നേരത്തിനകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സമര്‍പ്പിക്കണം.പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഏത് അടിയന്തിരഘട്ടവും നേരിടുവാന്‍ ആരോഗ്യപ്രവര്‍ത്തകരും സജ്ജരാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top