മഴ തകര്‍ത്ത് പെയ്തു; മൂന്നാംദിനം കളി ഉപേക്ഷിച്ചുകേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചു. ഇന്നലെ രാവിലെ മുതല്‍ കനത്ത മഴപെയ്തതിനാല്‍ ഒരോവര്‍ പോലും എറിയാനാവാതെ മൂന്നാം ദിനം ഉപേക്ഷിക്കുകയായിരുന്നു.രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലാണുള്ളത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 142 റണ്‍സിന്റെ ലീഡ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ട്. ഹാഷിം അംല (4) കഗിസോ റബദ (2) എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ 286 റണ്‍സിനെതിരേ ബാറ്റിങിനിറങ്ങിയ ഇന്ത്യ 209 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു.

RELATED STORIES

Share it
Top