മഴ: ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉയര്‍ന്നതോടെ ട്രെയിനുകള്‍ റദ്ദാക്കി.  കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകളാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകളും വേഗത കുറച്ചാണ് ഓടുന്നത്.
എറണാകുളം-കൊല്ലം മെമു, കൊല്ലം-എറണാകുളം മെമു, എറണാകുളം-കോട്ടയം, കോട്ടയം-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം, പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറുകളും, തിരുനല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസുകളുമാണ് റദ്ദാക്കിയത്. മീനച്ചിലാറില്‍ വെള്ളം വീണ്ടും ഉയര്‍ന്നു. കാലവര്‍ഷക്കെടുതിമൂലമുളള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 21 വരെ ശക്തമായ മഴ തുടരുമെന്നാണു മുന്നറിയിപ്പ്.

RELATED STORIES

Share it
Top