മഴയ്ക്കു ശമനമില്ല; ദുരിതമൊഴിയാതെ തലസ്ഥാനം

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ നാശനഷ്—ടങ്ങള്‍ തുടരുന്നു.  തലസ്ഥാനത്തെ താഴ്—ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി.  മണിക്കൂറുകള്‍ നീണ്ട മഴയില്‍ പലയിടങ്ങളിലും വന്‍മരങ്ങള്‍ കടപുഴകി വീണു. തീരദേശത്ത്— ശക്—തമായ കടല്‍ക്ഷോഭമാണ്. ശംഖുമുഖം തീരം പൂര്‍ണമായും കടലെടുത്തു. എയര്‍പോര്‍ട്ട്— റോഡ്— ഭാഗികമായി തകര്‍ന്നു. വലിയതുറ, വിഴിഞ്ഞം, ബീമാപ്പള്ളി ഭാഗങ്ങളില്‍ വീടുകളില്‍ കടല്‍വെള്ളം കയറി താമസയോഗ്യമല്ലാതായി.
വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ആയിരത്തിലേറെ  വീടുകള്‍ വാസയോഗ്യമല്ലാതായി. അന്‍പതിലധികം വീടുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴയാണ്. നെയ്യാര്‍ഡാമില്‍ നീരൊഴുക്ക്— ശക്തമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കൃഷിനാശം വ്യാപകമായിട്ടുണ്ട്. ചിലയിടങ്ങളില്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്.  വാഴ, മരച്ചീനി തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. ഏകദേശം 15 കോടിയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ട്.
നഗരത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്— ആരംഭിച്ചിട്ടില്ല. കല്ലമ്പലം, കിളിമാനൂര്‍  മേഖലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി ബന്ധം താറുമാറായി. ചിറയിന്‍കീഴ്— പ്രദേശത്ത്— കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം നേരിട്ടിട്ടുണ്ട്.  പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ്— വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടു. തീരപ്രദേശത്ത്  മല്‍സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.   ജില്ലാ കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം വഴി അതതു വില്ലേജുകളില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളുടെ ഏകദേശ കണക്കുകള്‍ ക്രോഡീകരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാവുമെന്നാണ്— കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒപ്പം കടല്‍ക്ഷോഭവും, ശക്തമായ കാറ്റും പ്രതികൂല സാഹചര്യമുണ്ടാക്കും. കലിയടങ്ങാതെ കടലും, ശക്തമായ ജാഗ്രതാ മുന്നറിയിപ്പുകളും വിഴിഞ്ഞത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ ഭീതിയിലാക്കിയതോടെ തൊഴിലാളികളും കുടുംബങ്ങളും വറുതിയുടെ പിടിയിലാണ്.
ട്രോളിങ്— നിരോധനത്തോടെ ആരംഭിച്ച വിഴിഞ്ഞത്തെ മല്‍സ്യബന്ധന സീസണെ പ്രതീക്ഷയോടെ കാത്തിരുന്ന നൂറുകണക്കിന്— കുടുംബങ്ങളാണ്— വറുതിയുടെ ആശങ്കയിലായിരിക്കുന്നത്. സാധാരണ ഗതിയില്‍  മല്‍സ്യബന്ധന സീസണ്‍  വിഴിഞ്ഞം തീരത്തിന്— പകര്‍ന്നു നല്‍കുന്നത്— ഉല്‍സവ പ്രതീതിയാണ്. പക്ഷേ ഇത്തവണ കടല്‍ക്ഷോഭം മല്‍സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. പതിവില്ലാതെ  ശക്തമായി ലഭിച്ച മഴയില്‍  ഇളകി മറിഞ്ഞ കടല്‍ ശാന്തമാവുമ്പോള്‍ വള്ളം നിറയെ  മീന്‍ ലഭിക്കുമെന്ന്— പ്രതീക്ഷിച്ചവര്‍ക്കാണ്— ഒരാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭം  തിരിച്ചടിയായിരിക്കുന്നത്. തീരത്ത്— ആഞ്ഞടിക്കുന്ന  ശക്—തമായ തിരയടിയില്‍ നിരവധി വള്ളങ്ങള്‍ക്കും  കേടുപാടുകള്‍ സംഭവിച്ചു.   മറൈന്‍ എന്‍ഫോഴ്—സ്‌മെന്റിന്റെയും തീരദേശ പോലീസിന്റെയും ബോട്ടുകള്‍ക്കും ആഞ്ഞടിച്ച തിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.

RELATED STORIES

Share it
Top