മഴയില്‍ മുങ്ങി കേരളം; എട്ട് മരണം


തിരുവനന്തപുരം: നിര്‍ത്താതെ പെയ്യുന്ന പേമാരി കേരളത്തെ ദുരിതത്തില്‍ മുക്കി. വിവിധ ജില്ലകളിലായി എട്ട് പേരാണ് ഇന്ന് മരിച്ചത്.  താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും തീര പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും ആയിരങ്ങളെ ദുരിതത്തിലാക്കി. മുപ്പതിനായിരത്തിലധികം പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്.  കുട്ടനാട്ടില്‍ മട വീഴ്ചയുണ്ടായി. എല്ലാ സംഭരണികളിലും ജലനിരപ്പ് ഉയരുകയാണ്. താമരശേരി ചുരം റോഡില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാനാണ് തീരുമാനം.
നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും റോഡ്, റെയില്‍ ഗതാഗതവും മുടങ്ങി. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി.
കടല്‍ക്ഷോഭം രൂക്ഷമായി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

RELATED STORIES

Share it
Top