മഴയില്‍ മുങ്ങിപ്പോയ തമിഴ്‌നാട് ചിത്രങ്ങളിലൂടെമൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടില്‍ നൂറോളം പേരുടെ ജീവനെടുത്തിരിക്കുകയാണ്. റെക്കോര്‍ഡ് മഴയാണ് ചുരുങ്ങിയ ദിവസം കൊണ്ട് പെയ്തത്. ഇതേതുടര്‍ന്ന് കൃഷിനാശവും കനത്ത തോതിലാണ് ഉണ്ടായത്. വിവിധ തരത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ? പേമാരിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് 500 കോടിയുടെ ദുരിതാശ്വാസ സഹായം മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. 70 ഓളം ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 58,000 ഭക്ഷണപ്പൊതികള്‍ പ്രതിദിനം വിതരണം ചെയ്യുന്നുണ്ട്. കന്നുകാലികള്‍ക്കായി 121 അഭയകേന്ദ്രങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.rain-in-tamilnadu1കനത്ത മഴയില്‍ വെള്ളത്തിനടിയിലായ ചെന്നൈ നഗരം. മൂന്ന് ദിവസമായി 1004 MM മഴയാണ് പെയ്തത്.rain-in-tamilnadu-2

നൂറോളം പേരാണ് തമിഴ്‌നാട്ടിലാകെ നാശംവിതച്ച മഴയില്‍ ജീവന്‍വെടിഞ്ഞത്.rain-in-tamilnadu3

നവംബര്‍ 15 ന് രാവിലെ 8.30 ന് തുടങ്ങിയ മഴ 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 265 MM ആണ് ലഭിച്ചത്.

rain-in-tamilnadu-4

മഴയെ തുടര്‍ന്ന് വെള്ളത്തില്‍ ഒഴുകി പോകുന്ന വാഹനങ്ങള്‍

rain-in-tamilnadu-5

ചെന്നൈ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം അളവില്‍ മഴ പെയ്തത്. വെള്ളത്തിനടിയിലായ നഗരം.

rain-in-tamilnadu-6

നിരന്തരമായി പെയ്യുന്ന മഴയില്‍ ബിസിനസ് സ്ഥാപനങ്ങളും,സ്‌കൂള്‍,കോളജ് എന്നിവയും വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് സ്‌കൂളുകള്‍ക്കും കാമ്പസുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിരിക്കുകയാണ്.പ്രധാന യൂണിവേഴ്‌സിറ്റി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

rain-in-tamilnadu-7

വെള്ളപ്പൊക്കത്തില്‍പ്പെട്ടുപോയ വാഹനങ്ങള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്. ദേശീയപാത ഉള്‍പ്പെടെ പല റോഡുകളും മഴയെ തുടര്‍ന്ന് വെള്ളത്തിനടിയില്‍പ്പെട്ടിരിക്കുകയാണ്. ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു.

rain-in-tamilnadu-8

മഴയെ തുടര്‍ന്ന് റെയില്‍പാളത്തിലും വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് പല വിമാനങ്ങളും ,ട്രെയിനുകളും റദ്ദാക്കി.

tamilnad-rain

മഴയില്‍ വെള്ളത്തിനടിയിലായ സബ്‌വെ.

rain-in-tamilnadu-10

സിവിക് അഡ്മിനിസ്‌ട്രേഷനിലേക്കുള്ള ഷോര്‍ട്ട്കട്ട് റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍.

RELATED STORIES

Share it
Top