മഴയിലും കാറ്റിലും മലയോരത്ത് നാശം; വീടുകള്‍ തകര്‍ന്നു

ചെറുപുഴ: കനത്ത കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. കക്കറ പുറവട്ടത്ത് നിരവധി വീടുകള്‍ തകര്‍ന്നു. മരവും തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളും ദേഹത്തുവീണ് മൂന്നൂപേര്‍ക്ക് പരിക്കേറ്റു. പുറവട്ടത്തെ ഇളയിടത്ത് സരോജിനി(57), നിലയ്ക്കല്‍ രജനി(38), മകന്‍ രഞ്ജിത്ത്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുറവട്ടത്തെ സി ശാന്തകുമാരിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. കാരോത്ത് വളപ്പില്‍ ലക്ഷ്മി, കാരാള ജാനകി, അടുക്കാടന്‍ ബാബു, കെ ഷണ്‍മുഖന്‍, വട്ടവിള ചന്ദ്രിക, മാവിലശ്ശേരി സുരേന്ദ്രന്‍, എസ് എസ് സന്തോഷ്, ഇളയിടത്ത് സരോജിനി, നിലയ്ക്കല്‍ രജനി എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മടക്കാംപൊയില്‍, പെടേന, പെരുവാമ്പ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടമുണ്ടായി റബര്‍, തെങ്ങ്, കവുങ്ങ്, കശുമാവ് മുതലായവ നശിച്ചു. മലയോരമേഖലയില്‍ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
നാശനഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. നാശനഷ്ടം നേരിട്ട കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് സി കൃഷ്ണന്‍ഉൗ്രശ എംഎല്‍എ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top