മഴമൂലം രാജസ്ഥാന്‍ - ഡല്‍ഹി മല്‍സരം തടസ്സപ്പെടുന്നുജയ്പൂര്‍: ഐപിഎല്ലിലെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മല്‍സരം മഴ മൂലം താല്‍ക്കാലിമായി നിര്‍ത്തിവച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍  17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 153 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് രാജസ്ഥാന്‍. 11 പന്തില്‍ 15 റണ്‍സെടുത്ത രാഹുല്‍ ത്രിപാതിയും ഒരു പന്തില്‍ രണ്ട് റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമുമാണ് ക്രീസില്‍.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ ആറ് റണ്‍സെടുത്ത ഡി ആര്‍ക്കി ഷോട്ടിനെ നഷ്ടപ്പെട്ടു. എങ്കിലും മികച്ച ഫോമില്‍ തുടരുന്ന സഞ്ജു വി സാംസണും(22 പന്തില്‍ 37) അജിന്‍ക്യ രഹാനെയും(40 പന്തില്‍ 45) ചേര്‍ന്ന് ടീമിനെ നയിച്ചതോടെ സ്‌കോറിങ് വേഗം കൂടി. പിന്നീട് വന്ന ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലര്‍ കൂടി കത്തിക്കയറിയതോടെ (18 പന്തില്‍ 29) രാജസ്ഥാന്റെ സ്‌കോര്‍ 150 കടന്നു. പിന്നീട് താരം കൂടി വീണതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന കൃഷ്ണപ്പ ഗൗതമും രാഹുല്‍ ത്രിപാതിയും ചേര്‍ന്ന് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ തുനിഞ്ഞെങ്കിലും മഴയെത്തിയതോട മല്‍സരം താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

RELATED STORIES

Share it
Top