മഴക്കെടുതി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആഗസ്ത് 5ന് യോഗം

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനം. ആഗസ്ത് 5ന് ആലപ്പുഴയിലാണു യോഗം. പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ രോഗപ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക ആരോഗ്യസംഘത്തെ നിയോഗിക്കാനും മന്ത്രിതല യോഗത്തില്‍ തീരുമാനമായി. കോട്ടയം-ആലപ്പുഴ ജില്ലകളെ സാരമായാണ് മഴ ബാധിച്ചത്. നിലവില്‍ അവിടത്തെ നാശനഷ്ടങ്ങളെക്കുറിച്ച്—ഇന്നലെ ചേര്‍ന്ന മന്ത്രിതലയോഗം വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പ്രളയബാധിത പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും. കൃഷിവകുപ്പ് സെക്രട്ടറിയും ഉദ്യോഗസ്ഥരും കുട്ടനാട്ടിലെ കൃഷിനാശത്തെക്കുറിച്ചും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പ്രളയബാധിതമേഖലകളിലെ ആവശ്യമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു.

RELATED STORIES

Share it
Top