മഴക്കെടുതി: ദുരിതമേഖലകളില്‍ എസ്ഡിപിഐയുടെ സഹായ ഹസ്തം

കൊച്ചി: വെള്ളം കയറി ദുരിതത്തിലായ കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എറണാകുളം ജില്ലയിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സഹായഹസ്തമെത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖിച്ച നിത്യോപയോഗ സാധനങ്ങളുമായി ഇന്നലെ വാഹനങ്ങള്‍ ദുരന്ത മേഖലകളിലെത്തി. ഇപ്പോഴും പ്രവര്‍ത്തകര്‍ വിഭവ സമാഹരണത്തിലാണ്.
അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ സാധനങ്ങളാണ് ശേഖരിച്ച് ദുരിതമേഖലകളിലെത്തിക്കുന്നത്.
പ്രവര്‍ത്തകര്‍ സമീപിച്ചവരൊക്കെ നിറഞ്ഞ മനസ്സോടെയാണ് വിഭവങ്ങള്‍ അവരെ ഏല്‍പിക്കുന്നത്.
വിവിധ ദുരിതബാധിത മേഖലകളില്‍ അവര്‍ പ്രകടിപ്പിച്ചിട്ടുള്ള ആത്മാര്‍ത്ഥതയും പ്രളയബാധിത മേഖലകളിലെ ദുരവസ്ഥയുമാണ് ജനങ്ങളുടെ സഹകരണത്തിന് കാരണം.
ആലുവയില്‍ നിന്ന് പുറപ്പെട്ട ആദ്യവാഹനം എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി ഫഌഗ് ഓഫ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കത്ത് എത്തിയ വാഹനത്തിലെ വിഭവങ്ങള്‍ എസ്ഡിപിഐ വൈക്കം മണ്ഡലം ഭാരവാഹികള്‍ ഏറ്റുവാങ്ങി.
ജില്ലാ നേതാക്കളായ അജ്മല്‍ കെ മുജീബ്, സുല്‍ഫിക്കര്‍ അലി, സുധീര്‍ ഏലൂക്കര, റഷീദ് എടയപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നും നാളെയും കുട്ടനാട്ടിലേക്ക് ഭക്ഷ്യവിഭവങ്ങളുമായി എസ്ഡിപിഐ വാഹനങ്ങള്‍ പുറപ്പെടുന്നുണ്ട്.

RELATED STORIES

Share it
Top