മഴക്കെടുതി: ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്ഡിപിഐ

വടകര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തെ വിറപ്പിച്ച് കൊണ്ട് തിമിര്‍ത്ത് പെയ്യുന്ന മഴയിലും കാറ്റിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി എസ്ഡിപിഐ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കി.
മഴക്കെടുതി കൂടുതല്‍ ബാധിച്ച കേരളത്തിന്റെ തെക്കന്‍ മേഖലയിലെ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ് എസ്്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചത്.
ജില്ലാ കമ്മിറ്റി ആസ്ഥാനത്തേക്ക് സാധനങ്ങളുമായി പോകുന്ന വാഹനത്തിന്റെ ഫഌഗ് ഓഫ് എസ്ഡിപിഐ വടകര മണ്ഡലം സെക്രട്ടറി സവാദ് വടകര നിര്‍വഹിച്ചു. മണ്ഡലം ജോ.സെക്രട്ടറി കെവിപി ഷാജഹാന്‍, ട്രഷറര്‍ നിസാം പുത്തൂര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് പിഎസ് ഹഖീം, സെക്രട്ടറി സിദ്ധീഖ് പുത്തൂര്‍, സിവി നൗഫല്‍, ഫൈസല്‍ വലിയവളപ്പ്, ഇവി ഇസ്മായില്‍, പികെ സവാദ് സംബന്ധിച്ചു.

RELATED STORIES

Share it
Top