മഴക്കെടുതി: ദുരിതബാധിതര്‍ക്ക് ആശ്വാസമായി എസ്ഡിപിഐ

പാലക്കാട്: തെക്കന്‍ കേരളത്തില്‍ മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു നല്‍കി.
വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യ സാധനങ്ങളുമായുള്ള വാഹനം ഇന്നലെ രാവിലെ കോട്ടയത്തേക്ക് പോയി. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, സെക്രട്ടറിമാരായ മജീദ് കെ എ, സഹീര്‍ ബാബു, ജില്ലാ കമ്മിറ്റിയംഗം മുസ്തഫ ഷൊര്‍ണ്ണൂര്‍, ഷൊര്‍ണൂര്‍ മണ്ഡലം സെക്രട്ടറി മുസ്തഫ കൊളപ്പുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top