മഴക്കെടുതി: കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം

കോട്ടയം: സംസ്ഥാനത്തുടനീളം കാലവര്‍ഷം ദുരന്തം വിതച്ച സാഹചര്യത്തില്‍ പാവപ്പെട്ട കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷികമേഖലയ്ക്ക് വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.  നാമമാത്രമായ ഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം കഴിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. അതിവൃഷ്ടി തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ തിരിഞ്ഞുനോക്കിയിട്ടില്ല. പാവപ്പെട്ട കര്‍ഷകര്‍ക്കും കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന നിര്‍ധനര്‍ക്കും സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top