മഴക്കെടുതിയില്‍ ആറു മരണം
kasim kzm2018-07-18T09:03:29+05:30
കോഴിക്കോട്: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ ആറുപേര്‍ കൂടി മരിച്ചു. കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ഒഴുക്കില്‍പ്പെട്ട് അഴുതയാറ്റില്‍ കാണാതായ മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്വദേശി ബംഗ്ലാവുപറമ്പില്‍ ദീപു(34)വിന്റെ മൃതദേഹം കണ്ടെത്തി. പെരുവയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് 14കാരന് മുങ്ങിമരിച്ചു. കാരിക്കോട് ഐക്കരക്കുഴിയില്‍ പരേതനായ ജിനുവിന്റെ മകന് അലന് (14) ആണ് മരിച്ചത്. പൂവഞ്ചി ക്രഷര്‍ ഭാഗത്ത് ചൂണ്ടയിട്ടുകൊണ്ടിരിക്കവെ കാണാതായ അടൂര്‍ മേലുക്കട തെക്കേതില്‍ പ്രവീണ്‍ (27), തുറവൂര്‍ വടക്ക് എ വി ഷാഹുല്‍ (21) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാതാപ്പുഴ കറുത്താമക്കത്ത് വീട്ടില്‍ ഷാക്കിറയുടെ മകന് മുഹമ്മദ് റബീഹാണ് മരിച്ചത്. ആലപ്പുഴ ജില്ലയില്‍ രണ്ടുപേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന് നഷ്ടമായത്. മാന്നാര്‍ ചെന്നിത്തല തൃപ്പെരുന്തുറ ഒന്നാം വാര്‍ഡില്‍ തൂവന്‍തറയില്‍ മാത്യു (ബാബു- 62), പള്ളിയാവട്ടം തെങ്ങുംവിളയില്‍ രാമകൃഷ്ണന് (69) എന്നിവരാണ് മരിച്ചത്.
മലപ്പുറം ജില്ലയിലെ മേലാറ്റൂരില്‍ വയലില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധന് മരിച്ചു. മേലാറ്റൂര്‍ വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണന് (മാനു- 73) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് പുലര്‍ച്ചെ പുല്ലിക്കുത്തുള്ള ചായക്കടയിലേക്ക് പോയ നാരായണനെ 6.30ഓടെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.