മഴക്കാലപൂര്‍വ ശുചീകരണ ദിനാചരണംപടിഞ്ഞാറത്തറ: ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറ ടൗണില്‍ മഴക്കാലപൂര്‍വ ശുചീകരണ ദിനാചരണം നടത്തി. പഞ്ചായത്ത് മെംബര്‍മാര്‍, പോലിസ് സബ് ഇന്‍സ്‌പെക്ടര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മ്മാര്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, അധ്യാപകര്‍, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വ്യാപരികള്‍ പങ്കെടുത്തു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പടിഞ്ഞാറത്തറ എസ്‌ഐ അബൂബക്കര്‍, പഞ്ചായത്ത് മെംബര്‍മാരായ സിന്ധു പുറത്തൂട്ട്, ഉഷ ആനപ്പാറ, കെ എസ് സന്തോഷ്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ റീന, മെഡിക്കല്‍ ഓഫിസര്‍ കിഷോര്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ദേവസ്യ, ജോസഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top