മഴക്കളിയില്‍ ഡല്‍ഹിയെ തകര്‍ത്ത് രാജസ്ഥാന്‍


ജയ്പൂര്‍: മഴ വില്ലനായ രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മല്‍സരത്തില്‍ വിജയം രാജസ്ഥാനൊപ്പം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്റെ ജയം. മഴ മൂലം ആറ് ഓവറില്‍ ഡല്‍ഹിയുടെ വിജയ ലക്ഷ്യം 71 ആയി വെട്ടിക്കുറച്ചെങ്കിലും ഡല്‍ഹിക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബെന്‍ ലാഹ്ലിന്‍ രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റും ജയദേവ് ഉനദ്ഘട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. റിഷഭ് പാന്ത് (20), ഗ്ലെന്‍ മാക്‌സ്‌വെല്‍ (17) എന്നിവര്‍ ഡല്‍ഹി നിരയില്‍ പൊരുതി നോക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിരയില്‍ അജിന്‍ക്യ രഹാനെ (45), സഞ്ജു വി സാംസണ്‍ (37), ജോസ് ബട്‌ലര്‍ (29) എന്നിവര്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്ത് നില്‍ക്കെ മഴ വില്ലനാവുകയായിരുന്നു.

RELATED STORIES

Share it
Top