മല്‍സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

ചവറ: മല്‍സ്യബന്ധനവള്ളം മറിഞ്ഞു നാല് മല്‍സ്യത്തൊഴിലാളികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നീണ്ടകര സ്വദേശികളായ അല്‍ഫോണ്‍സ് , വിന്‍സന്റ് ,ആന്‍ഡ്രൂസ് ,രാജു എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ആറോടെ നീണ്ടകര അഴിമുഖത്തിന് സമീപം വച്ചാണ് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. കോസ്റ്റല്‍ പോലിസ് ,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരെത്തി  രക്ഷാപ്രവര്‍ത്തനം നടത്തി.
കടലില്‍ അകപ്പെട്ട നാല് മല്‍സ്യത്തൊഴിലാളികളെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍  തങ്കശ്ശേരിയില്‍ എത്തിച്ചു. അവിടെ നിന്നും ആംബുലന്‍സില്‍ ഇവരെ ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ അല്‍ഫോണ്‍ സിന്റെ എപിഎഫ് എന്ന വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്.

RELATED STORIES

Share it
Top