മല്‍സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: മല്‍സ്യബന്ധനം കഴിഞ്ഞ് അഴിമുഖത്തേക്ക് വരികയായിരുന്ന വള്ളം മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ട് എത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി.
ശ്രായിക്കാട് മംഗലത്ത് വീട്ടില്‍ ബാബു ( 55), പറയകടവ് ചന്ദനശേരി വീട്ടില്‍ അജയന്‍ (58), ക്ലാപ്പന വാഴപ്പള്ളിയില്‍ വീട്ടില്‍ സരസന്‍ ( 57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒറീസക്കാരായ അശ്വിന്‍, തപസ്സ്, എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു .പരിക്കേറ്റവര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ 8.40 ഓടുകൂടി അഴീക്കല്‍ അഴിമുഖത്തിനു സമീപം വച്ചാണ് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ശ്രായിക്കാട് വാഴപ്പള്ളിയില്‍ വീട്ടില്‍ ജയേഷിന്റെ ഉടമസ്ഥയിലുള്ള ശിവപ്രകാശ് വള്ളമാണ് തിരയില്‍പ്പെട്ട് മറിഞ്ഞത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എഎസ്‌ഐ യേശുദാസ്, സിപിഒമാരായ സതീഷ് ,ആന്റണി, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ഡോബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

RELATED STORIES

Share it
Top