മല്‍സ്യബന്ധനം:ഹൈക്കോടതി വിധിയില്‍ആശങ്കയെന്ന്

തിരുവനന്തപുരം: ട്രോളിങ് നിരോധനം പരമ്പരാഗത-ചെറുകിട മല്‍സ്യത്തൊഴിലാളികള്‍ക്കും ബാധകമെന്ന രീതിയിലുള്ള പ്രചാരണം മല്‍സ്യമേഖലയില്‍ ആശങ്ക പരത്തിയിരിക്കുകയാണെന്നു നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍, കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറി ആന്റോ ഏലിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു. പരമ്പരാഗത- ചെറുകിട മല്‍സ്യത്തൊഴിലാളികള്‍ ട്രോളിങ് മല്‍സ്യബന്ധനമല്ല നടത്തുന്നത്. ഹൈക്കോടതിയില്‍ ഒരു തിരുത്തല്‍ ഹരജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനം പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്കും നാടന്‍ വള്ളങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

RELATED STORIES

Share it
Top