മല്‍സ്യഫെഡിന് മികച്ച നേട്ടം; രണ്ടാം വര്‍ഷവും ലാഭത്തില്‍

കൊച്ചി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.67 കോടിയുടെ പ്രവര്‍ത്തന ലാഭവുമായി മല്‍സ്യഫെഡിന് മികച്ച നേട്ടം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2.25 കോടിയുടെ പ്രവര്‍ത്തനലാഭം കൈവരിച്ച സ്ഥാനത്താണു വീണ്ടും ലാഭം ഇരട്ടിയാക്കാന്‍ സാധിച്ചതെന്നു മല്‍സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2015-16 കാലഘട്ടത്തില്‍ 4.2 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന മല്‍സ്യഫെഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണു ലാഭത്തില്‍ പ്രവര്‍ത്തനങ്ങളെത്തിച്ചത്. ആ കാലയളവില്‍ 34 കോടിയായിരുന്നു ഭരണചെലവ്. ഇത് 38 കോടിയായി ഉയര്‍ന്നിട്ടും സാമ്പത്തിക അച്ചടക്കം പാലിച്ചതും  ബിസിനസ്് യൂനിറ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയതുമാണു രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ലാഭം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top