മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് നേരെ കൈയേറ്റ ശ്രമം; കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് മല്‍സ്യ മാര്‍ക്കറ്റില്‍ മല്‍സ്യവിതരണത്തില്‍ തൂക്കം കുറച്ചു നല്‍കുന്നുവെന്നാരോപിച്ച് രണ്ട് ദിവസമായി മല്‍സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തോടനുബന്ധിച്ചുണ്ടായ പ്രശ്‌നത്തില്‍ മല്‍സ്യതൊഴിലാളി സ്ത്രീകള്‍ക്ക് നേരേ കൈയേറ്റ ശ്രമം. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ പോലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ഇന്നലെ രാവിലെ പതിനൊന്നോടെ ബദരിയ ഹോട്ടലിന് സമീപമാണ് സംഭവം. പുറമേ നിന്ന് മല്‍സ്യം കൊണ്ട് വന്ന് മാര്‍ക്കറ്റിന് സമീപം ചില യുവാക്കള്‍ മല്‍സ്യം വില്‍പന നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു സ്ത്രീ തൊഴിലാളികള്‍.
ചില്ലറ വില്‍പനയ്ക്ക് നല്‍കുന്ന മല്‍സ്യങ്ങള്‍ ലേലം വിളിച്ച് തരുന്നതില്‍ തൂക്കം കുറച്ച് നല്‍കുന്നതിനാല്‍ ഇപ്പോള്‍ വില്‍പന നിര്‍ത്തിവച്ചതാണെന്നും പ്രതിഷേധം എല്ലാവര്‍ക്കും ബാധകമാണെന്നും പ്രശ്‌നം പരിഹരിക്കുന്നത് വരേ സഹകരിക്കണമെന്നും മല്‍സ്യവില്‍പനക്കാരനോട് ആവശ്യപ്പെട്ടതോടെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. കസബ കടപ്പുറത്തേ സരോജിനിയുടെ പരാതിയില്‍ ചേരങ്കൈയിലെ മന്‍സൂറിനെതിരേ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top