മല്‍സ്യത്തൊഴിലാളികള്‍ മാഹി എസ്പി ഓഫിസ് മാര്‍ച്ച് നടത്തി

മാഹി: പൂഴിത്തലയിലെ മല്‍സ്യത്തൊഴിലാളി നകുലനെ സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തീരദേശ എസ്‌ഐ പി പി ജയരാജനെ മാഹി പോലിസ് സൂപ്രണ്ട് വഴിവിട്ട് സഹായിക്കുന്നു എന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ തീരദേശ വികസന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാഹി എസ്പി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൂഴിത്തലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്പി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞതു നേരിയ സംഘര്‍ഷത്തിനിടയാക്കി. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍കുമാറിനെ മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലെന്നു പറഞ്ഞ് പ്രസംഗം തടസ്സപ്പെടുത്തി. ധര്‍ണയില്‍ പി വി ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഐ അരവിന്ദന്‍, പൂവച്ചേരി വിജയന്‍   സംസാരിച്ചു.

RELATED STORIES

Share it
Top