മല്‍സ്യത്തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവം; 20 പേര്‍ പിടിയില്‍

മട്ടാഞ്ചേരി: വൈദികരുടെ നേതൃത്വത്തില്‍ തോപ്പുംപടി ബിഒടി പാലത്തില്‍ നടന്ന ഉപരോധസമരത്തില്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് മല്‍സ്യത്തൊഴിലാളികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇരുപത് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സൗദി സ്വദേശികളായ പൊള്ളയില്‍ പി ഡി ആനന്ദ് (41), കോഴി പറമ്പില്‍ അനീഷ്(32), അറക്കല്‍ വീട്ടില്‍ ആന്‍ഡ്രൂസ് (38), പൊള്ളയില്‍ ഫ്രാന്‍സിസ് (33), കുന്നേല്‍ വീട്ടില്‍ ആന്റണി ജെന്‍സണ്‍ (38), പുതുശ്ശേരി സിജു പാപ്പച്ചന്‍ ((48), തൈപറമ്പില്‍ വീട്ടില്‍ ജാക്‌സണ്‍ ആന്റണി (47), മുതലാംപറമ്പില്‍ ജെയിംസ് (49), ഈശ്വരേടത്ത് വീട്ടില്‍ മാനുവല്‍ (38), ആനന്ദംപറമ്പില്‍ ജോസഫ് (64), തെറോത്ത് വീട്ടില്‍ ടി ജെ ദാസ് (37), കോഴിപറമ്പില്‍ വീട്ടില്‍ ടെനീഷ് (36), അറക്കല്‍ വീട്ടില്‍ മിഥുന്‍ എ ജെ (32), തൈപറമ്പില്‍ വീട്ടില്‍ ജോസഫ് സാമുവല്‍ (43), വെള്ളപ്പാട്ട് വീട്ടില്‍ ഹേമിഷ് (33), കോഴിപറമ്പില്‍ വീട്ടില്‍ ജോര്‍ജ് അന(33), വലിയ വീട്ടില്‍ പ്രിന്റന്‍ (34), അറക്കല്‍ വീട്ടില്‍ ബേബി തോമസ് (40), തൈപറമ്പില്‍ ഫ്രാന്‍സിസ് (54), ഈലി പറമ്പില്‍ ജോയി (43) എന്നിവരെയാണ് തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തത്. തൊഴിലാളികളെ മര്‍ദ്ദിക്കുകയും സഞ്ചരിച്ച വാഹനം തല്ലിതകര്‍ത്തതിലുമാണ് അറസ്റ്റ്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യ ബന്ധനം കഴിഞ്ഞ് വാഹനത്തില്‍ തുമ്പോളി കടപ്പുറത്തേയ്ക്ക് പോയ 45 മല്‍സ്യത്തൊഴിലാളികളെ സൗദി പള്ളിയ്ക്ക് സമീപത്ത് വച്ച് മര്‍ദ്ദിക്കുകയും ഇവര്‍ സഞ്ചരിച്ച വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തത്. പോലിസ് സംഭവസ്ഥലത്തെത്തിയാണ് പരിക്കേറ്റ് അഞ്ച് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ബാക്കിയുള്ളവരെ മട്ടാഞ്ചേരി പോലിസ്  സുരക്ഷ ഒരുക്കി ചെല്ലാനം പ്രദേശം കടത്തിവിടുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ തുമ്പോളിമംഗലം സ്വദേശികളായ ചന്ദ്രന്‍ (50), സോണി (28), ഡിക്‌സണ്‍ (62), ലാലിച്ചന്‍(50) ജോര്‍ജ് (58) എന്നിവരാണ് പരിക്കേറ്റ് കരുവേലിപ്പടി ആശ്രുപത്രിയില്‍ ചികില്‍സ തേടിയത്.

RELATED STORIES

Share it
Top