മല്‍സ്യത്തൊഴിലാളികളെ ഇനി നാവിക് നയിക്കും

വിഴിഞ്ഞം:മല്‍സ്യത്തൊഴിലാളികള്‍ക്ക്  ജാഗ്രതാ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമായ നാവികുമായി വിഴിഞ്ഞത്ത് നിന്നും രണ്ട് വള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടു. പരീക്ഷണാര്‍ത്ഥം ഉപകരണവുമായി നൂറ് കിലോമീറ്റര്‍ വരെ ഉള്‍ക്കടലില്‍പോകുന്ന സംഘം ഇന്ന് തിരിച്ച് വരും. പൂവാറില്‍ നിന്നുള്ള വള്ളത്തില്‍ അഞ്ചുപേരും  തങ്ങല്‍ വള്ളത്തില്‍ വിഴിഞ്ഞത്തുനിന്നുള്ള അഞ്ചുപേരുമാണ്  ഇന്നലെ രാവിലെ എട്ടോടെ വിഴിഞ്ഞം  മല്‍സ്യബന്ധന തുറമുഖത്ത് നിന്ന് യാത്ര തിരിച്ചത്. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഉപകരണത്തിലേക്ക് ഉപഗ്രഹം വഴി എല്ലാത്തരം സന്ദേശവും കൈമാറാന്‍ കഴിയും. കാറ്റിന്റെ ശക്തി, ഗതി, കടലൊഴുക്ക്, പ്രക്ഷുബ്ധാവസ്ഥ തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങള്‍ വരെ മല്‍സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഉപകരണത്തിന്റെ നിര്‍മാണം. ഹൈദ്രാബാദില്‍ സ്ഥിതി ചെയ്യുന്ന കാലാവസ്ഥ നിരിക്ഷണ കേന്ദ്രമായ ഇന്‍കോയ്‌സില്‍ നിന്നാണ് സന്ദേശമെത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വിഴിഞ്ഞത്തു നടന്ന ചടങ്ങില്‍ ഐഎസ്ആര്‍ഒയുടെയും ഫിഷറീസിന്റെയും  ഉന്നത ഉ—ദ്യോഗസ്ഥര്‍ പങ്കെടുത്തു.  ഉപകരണം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള വിവരണവും അധികൃതര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കി.

RELATED STORIES

Share it
Top