മല്‍സ്യത്തൊഴിലാളികളെ ആദരിച്ചതില്‍ വിവേചനം കാണിച്ചതായി ആരോപണം

വളളിക്കുന്ന്: പ്രളയബാധിത സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തി കേരളത്തിന്റെ സൈന്യമെന്നറിയപ്പെട്ട മല്‍സ്യത്തൊഴിലാളികളെ ആദരിച്ച ചടങ്ങില്‍ വിവേചനം കാണിച്ചതായി ആരോപണം.
വള്ളിക്കുന്ന്, കടലുണ്ടി നഗരം എന്നിവിടങ്ങളിലുള്ള 113ല്‍ പരം മല്‍സ്യത്തൊഴിലാളികളെയാണ് ഗ്രാമപ്പഞ്ചായത്തിന്റെ കീഴില്‍ നടന്ന ചടങ്ങിലും തിരുവനന്തപുരത്തു നടന്ന ചടങ്ങിലും ക്ഷണിക്കാതെ വിവേചനം കാണിച്ചത്.
പരപ്പനങ്ങാടി, ഉള്ളണം, പുത്തിരിക്കല്‍, പാലത്തിങ്ങല്‍, വേങ്ങര, വലിയോറ എന്നിവടങ്ങളില്‍ വെള്ളം പൊങ്ങിയെന്നറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മല്‍സ്യത്തൊഴിലാകളെയാണ് ചില രാഷ്ടിയക്കാരുടെ ഇടപടല്‍ മൂലം സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ അനുമോദന ചടങ്ങുകളില്‍ നിന്നും ഒഴിവാക്കിയത്.
വേങ്ങരയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കടലുണ്ടി നഗരം സ്വദേശി ഫൈസലിന് എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരിക്കുകയാണ്.

RELATED STORIES

Share it
Top