മല്‍സ്യത്തൊഴിലാളികളെ ആദരിച്ചു

വള്ളിക്കുന്ന്: പ്രളയത്തില്‍ അകപ്പെട്ടവരെ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മുന്നിട്ടിറങ്ങി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വള്ളിക്കുന്നിലെ 141 മല്‍സ്യത്തൊഴിലാളികളായ സന്നദ്ധ സേവകരെ പോപുലര്‍ ഫ്രണ്ട് വള്ളിക്കുന്ന് ഡിവിഷന്‍ കമ്മിറ്റി ആദരിച്ചു. കേരളം പ്രളയ ദുരന്തം നേരിട്ട സമയത്ത് പാര്‍ട്ടിയുടെയോ, കൊടിയുടെയോ, ജാതിയും മതവും നോക്കാതെ ഒരുമിച്ചുനിന്ന് രക്ഷിച്ചതു പോലെ രാജ്യത്ത് നടമാടുന്ന അനീതിയും അക്രമവും രാജ്യത്തിന്റെ ജനാതിപത്യവും മതേതരത്വവും തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ഒന്നിച്ചുനിന്ന് നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താനും കൂടി നാമെല്ലാവരും ഒന്നിച്ച് നില്‍ക്കാനും ബാധ്യസ്ഥരാണന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ നാസറുദ്ധീന്‍ എളമരം പറഞ്ഞു. രാഷ്ട്രിയ മത ഭേദമന്യേ വള്ളിക്കുന്നിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 141 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രശസ്തി പത്രവും ഭക്ഷ്യ വിഭവ കിറ്റും നല്‍കിയാണ് ആദരിച്ചത്. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു, വളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത സ്ഥിരസമിതി ചെയര്‍മാന്‍ ഇ ദാസന്‍, എസ്ഡിപിഐ വള്ളിക്കുന്ന് മണ്ഡം പ്രസിഡന്റ മുസ്തഫ പാമങ്ങാടന്‍, സി സിദ്ദീഖ്, പിഎഫ്‌ഐ സംസ്ഥാന സമിര്‍, മജീദ് വെളിമുക്ക്, ഷെരീഖാന്‍ വേങ്ങര,ഹംസക്കോയ സംസാരിച്ചു.


RELATED STORIES

Share it
Top