മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിഎസി ചെയര്‍മാന്‍ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ 21 അംഗ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി)യുടെ പുതിയ ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുത്തു. ഏപ്രില്‍ 30ന് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കെ വി തോമസ് പിഎസി അധ്യക്ഷപദവി ഒഴിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു ഖാര്‍ഗെയെ തിരഞ്ഞെടുത്തത്. ബിജെപിയുടെ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം കാരണം വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു തോമസിന്റെ കാലഘട്ടം. പ്രതിപക്ഷനേതാവ് നേതൃത്വം നല്‍കുന്ന പിഎസിയില്‍ എന്‍ഡിഎ അംഗങ്ങളാണു ഭൂരിപക്ഷം. പുതിയ കമ്മിറ്റിയില്‍ രണ്ടുപേര്‍ മാത്രമാണു പുതുമുഖങ്ങള്‍. സുഭാഷ് ചന്ദ്ര ബഹേറിയ, റാംശങ്കര്‍ എന്നിവരാണിവര്‍. ഇരുവരും ബിജെപി അംഗങ്ങളാണ്.

RELATED STORIES

Share it
Top