മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഇന്ന്മല്ലപ്പള്ളി: ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സിലെ കുരുവിള ജോര്‍ജിന്റെ നിര്യാണത്തേ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ ജി സാബുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രധാന എതിരാളി സിപിഎമ്മിലെ ജേക്കബ് തോമസ് വല്യമണ്ണില്‍(കൊച്ചുമോന്‍) ആണ്. ബിജെപിയുടെ പുന്നാനില്‍ സദാനന്ദന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി മാത്യു കുരുവിള എന്നിവരും ഇവിടെ മല്‍സരിക്കുന്നുണ്ട്. കീഴ്‌വായ്പൂര് കിഴക്കേക്കര എംടിഎല്‍പി സ്‌കൂളിലാണ് വോട്ടെടുപ്പ്.

RELATED STORIES

Share it
Top