മല്യ കുറ്റക്കാരന്‍; നേരിട്ട് ഹാജരാകണംന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി. മല്യ ജൂലൈ 10ന് നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മല്യ ജുഡീഷ്യറി സംവിധാനത്തെ മനഃപൂര്‍വം പരിഹസിക്കുകയായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി കോടതിയില്‍ പറഞ്ഞു. 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോഷ്യമാണ് മല്യക്കെതിരായ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത തിരിച്ചടയ്ക്കാതെ മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ലണ്ടനില്‍ മല്യയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യവും അനുവദിച്ചിരുന്നു.[related]

RELATED STORIES

Share it
Top