മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. വിദേശ വിനിമയച്ചട്ടം ലംഘിച്ച് അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗളൂരുവിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഉത്തരവ്. ആസ്തികള്‍ മരവിപ്പിച്ചതിനെതിരേ വിജയ് മല്യ നല്‍കിയ ഹരജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെയാണ് വീണ്ടും പുതിയ ഉത്തരവ്. 17 ബാങ്കുകളില്‍നിന്നുള്ള 7,000 കോടി രൂപ വായ്പയും പലിശയുമടക്കം 9,000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസില്‍ 2016 ജൂണില്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

RELATED STORIES

Share it
Top